റോളക്സ് സ്ഥാപകൻ നാസി ചാരനോ? തെളിവുകള്‍ പുറത്ത്

Rolex Founder Nazi Spy?

പ്രശസ്ത വാച്ച് ബ്രാൻഡായ റോളക്സിന്റെ സ്ഥാപകനായ ഹാൻസ് വിൽസ്ഡോർഫ് നാസി ചാരനോ? ദി ടെലിഗ്രാഫില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രകാരം അഡോൾഫ് ഹിറ്റ്ലറുടെ ഭരണകൂടത്തോട് ശക്തമായ അനുഭാവം പുലർത്തിയിരുന്ന ആളായിരുന്നു ഹാൻസ് വിൽസ്ഡോർഫ് എന്ന് പറയുന്നു.

നാഷണൽ ആർക്കൈവ്സിന്റെ ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് പരിശോധിച്ചത് പ്രകാരമാണ് വിൽസ്ഡോർഫിനെ പറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നത്. 1941 നും 1943 നും ഇടയിലുള്ള MI5 ന്റെ രേഖകളില്‍ വിൽസ്ഡോർഫിനെ “എതിര്‍ക്കപ്പെടേണ്ടവൻ” “ചാരവൃത്തി ചെയ്യുന്നതായി സംശയിക്കപ്പെടുന്നയാള്‍” എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Also Read: ഇന്‍റർനെറ്റ് ഇല്ലാത്ത രാജ്യം! എന്തിനേറെ ഒരു എടിഎം പോലും അവിടെയില്ല!

1941-ൽ മിനിസ്ട്രി ഓഫ് എക്കണോമിക് വാര്‍ഫെയറിന്റെ ബ്ലാക്ക്‌ലിസ്റ്റ് വിഭാഗത്തിനുള്ള കത്തിൽ, വിൽസ്ഡോർഫിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നത് പുനഃപരിശോധിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഹൊറോളജിക്കൽ ചരിത്രകാരനായ ജോസ് പെരസാണ് ഈ ഫയലുകള്‍ കണ്ടെത്തിയത്.

Also Read: ബാലറ്റുമുണ്ട്, വോട്ടിങ് മെഷീനുമുണ്ട്; കുട്ടികൾ തെരഞ്ഞെടുത്തത് സ്കൂൾ ലീഡറെ മാത്രമല്ല, സ്പീക്കറെയും മന്ത്രിമാരെയും വരെ!

വിഷയത്തില്‍ നാഷണൽ ആർക്കൈവ്‌സിലെ ഫയലിനെ പറ്റി സുതാര്യമായി പഠനം നടത്തുന്നതിന് ചരിത്രകാരന്മാരുടെ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് റോളക്സ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News