ഗ്രൗണ്ടിൽ നൂറിൽ നൂറ്, പക്ഷെ പത്തിൽ പൊട്ടിയോ? വൈഭവ് സൂര്യവംശി പരീക്ഷയിൽ തോറ്റെന്ന വാർത്തക്ക് പിന്നിലെ സത്യം ഇതാണ്

vaibhav soorya vamshi

ഇത്തവണത്തെ ഐപിഎല്ലിലെ സ്റ്റാർ കിഡ് എന്ന് വേണമെങ്കിൽ പറയാം വൈഭവ് സൂര്യവംശിയെ. കാരണം വെറും 14ാമത്തെ വയസിൽ സ്വപ്നതുല്യമായ ഐപിഎൽ പ്രവേശനം സാധ്യമായെന്നു മാത്രമല്ല, ഇറങ്ങിയ ആദ്യ കളിയിൽ ആദ്യ ബാളിൽ തന്നെ സിക്സ് അടിച്ച് ആരാധകരെ ഞെട്ടിക്കുകയും അടുത്ത കളിയിൽ 38 പന്തിൽ സെഞ്ച്വറി അടിക്കുകയും ചെയ്തു. 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരവുമാണ്.

എന്നാൽ, വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ തോറ്റെന്ന് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, വൈഭവ് പത്താം ക്ലാസ് പരീക്ഷ എ‍ഴുതിയിട്ട് തന്നെയില്ല; കാരണം കൗമാര താരം എട്ടാം ക്ലാസിൽ പഠിക്കുന്നതേ ഉള്ളു എന്നതാണ്.

ALSO READ; കെസിഎ – എൻഎസ്കെ ടി20 ചാമ്പ്യൻഷിപ്പിന് തുടക്കം; ആലപ്പുഴയ്ക്കും തൃശൂരിനും വിജയം

താജ്പുരിലെ മോഡസ്റ്റി സ്കൂളിൽ എട്ടാം ക്ലാസിലാണ് വൈഭവ് ഇപ്പോൾ പഠിക്കുന്നത്. വൈഭവ് കളിക്കുമ്പോൾ നോട്ടുകൾ കുറിക്കുന്ന രാഹുൽ ദ്രാവിഡിനെ വച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. വൈഭവിന്‍റെ ഹോംവർക് ചെയ്യുന്ന ദ്രാവിഡ് എന്നായിരുന്നു കമന്‍റുകൾ. ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തി വച്ചിരുന്ന മത്സരങ്ങൾ, മേയ് 17ന് വീണ്ടും ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസിനായി ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനുള്ള തയാറെടുപ്പിലാണ് വൈഭവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News