കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കോട്ടപ്പുറം കോട്ടയിൽ പുഴയിൽ മണൽ വാരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച്ച അർധരാത്രിയിലായിരുന്നു സംഭവം. വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കു വേണ്ടി തീരദേശ പൊലീസും, ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
കേരളത്തിൽ മഴ കനക്കുന്നു; ജാഗ്രതാ നിർദേശങ്ങൾ പാലിക്കുക
സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

