
യുഎഇയിൽ ജോലി നേടാൻ അവസരം വന്നെത്തി. നഴ്സിംഗ് മേഖലയിലുള്ളവർക്കാണ് അവസരം. 100 ഒഴിവുകളാണുള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ്, എച്എഎഡി അല്ലെങ്കിൽ ഡിഒഎച്ച് ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
ഐ സി യു, എമർജെൻസി, അർജൻ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻ്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പുരുഷൻമാർക്കാണ് അവസരം. 40 വയസിനുതാഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 യുഎഇ ദിർഹമാണ് ( 1,30,000 രൂപ ) ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് താമസവും ടിക്കറ്റും സൗജന്യമായിരിക്കും.
also read:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
യോഗ്യരായ ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട് ,മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം gcc@odepc.in എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം. ‘ഇൻഡസ്ട്രിയൽ മെയിൽ നഴ്സ് ടു യു എ ഇ’ എന്ന് സബ്ജെക്ട് ലൈനിൽ പ്രത്യേകം പ്രതിപാദിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/recruitment-of-male-industrial-nurses-to-uae/2026-07-25%2000:00:00

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

