യൂണിയൻ ബാങ്കിൽ അപ്രന്റീസാകാം; കേരളത്തിലുൾപ്പെടെ 1865 ഒഴിവുകൾ

Union Bank Apprentice Recruitment

പൊതുമേഖല ധനകാര്യ സ്ഥാപനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ആകാൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലുൾപ്പെടെ ആകെ 1865 ഒഴിവുകളാണുള്ളത്. 39 ഒഴിവുകളാണ് കേരളത്തിൽ ഉള്ളത്. ലക്ഷദ്വീപിൽ 1, കർണാടകയിൽ 131, തമിഴ്​നാട്ടിൽ 95 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഒഴിവുകൾ.

മെയ് 19 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏത് വിഷയത്തിലുമുള്ള ബിരുദമുള്ളവർക്ക് അപേക്ഷ നൽകാം. ഏത് സംസ്ഥാനത്താണോ അപേക്ഷ നൽകുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം.

പ്രായം

01 -04 -2026 തീയതി കണക്കാക്കി 20 നും 28 വയസിനും ഇടയിൽ. പിന്നോക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന് / അഞ്ച്/ പത്ത് വയസ് ഇളവുണ്ടാകും. വിധവകൾ, നിയമപരമായി വേർപിരിഞ്ഞ് പുനർവിവാഹിതാരാകാത്ത വനിതകൾ എന്നിവർക്ക് 35 വയസുവരെ അപേക്ഷിക്കാം. ഇവരിൽ പിന്നോക്ക/ പട്ടിക വിഭാഗക്കാർക്ക് 38/ 40 വയസ് വരെ അപേക്ഷിക്കാനാകും.

ALSO READ: വിമാനം പറത്താതെ പൈലറ്റ് ജോലി; ശമ്പളം 95 ലക്ഷം രൂപ വരെ, വെറൈറ്റി അവസരം

തെരഞ്ഞെടുക്കുന്നത് എങ്ങനെ?

ഓൺലൈനായാണ് എഴുത്ത് പരീക്ഷ. സർട്ടിഫിക്കറ്റ് പരിശോധന, പ്രാദേശിക ഭാഷ പരിജ്ഞാന പരിശോധന എന്നീ ഘട്ടങ്ങളിലൂടെയുമാണ് തെരഞ്ഞെടുപ്പ്. ഒരു മണിക്കൂറാണ് 100 മാർക്കിനുള്ള പരീക്ഷ. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങളാണ് ഉണ്ടാവുക.

ജനറൽ/ ഫിനാൻഷ്യൽ അവേർനസ്സ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ അല്ലെങ്കിൽ വിഷയത്തിലുള്ള പരിജ്ഞാനം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങൾ/ ഉപഭോക്തൃ സ്കീമുകൾ എന്നിങ്ങനെയുള്ള അഞ്ചു വിഷയങ്ങളിൽ നിന്നും 20 വീതം ചോദ്യങ്ങൾ. പ്രാദേശിക ഭാഷാ പരിജ്ഞാന പരീക്ഷയും ഉണ്ടാകും. ലക്ഷദ്വീപിലുള്ളവർക്കും മലയാള ഭാഷയാണ്.

അപേക്ഷാ ഫീസ്

പുരുഷന്മാർക്ക് ജിഎസ്​ടി ഉൾപ്പെടെ 944 രൂപയും സ്ത്രീകൾക്ക് 708 രൂപയുമാണ്. പട്ടിക വിഭാഗം (സ്ത്രീ/പുരുഷൻ ) ആണെങ്കിൽ 236 രൂപ ഫീസായി അടക്കണം.

അപ്രന്റീസ് നിയമനം ഒരു വർഷത്തേക്കാണ്. പ്രതിഫലമായി ഗ്രാമ പ്രദേശത്ത് മാസം 15,000 രൂപയും നഗര പ്രദേശങ്ങളിൽ 18,000 രൂപയും മെട്രോ നഗരങ്ങളിൽ 20,000 രൂപയും ലഭിക്കും. ബാങ്ക് അവധി ദിവസങ്ങളും മാസത്തിൽ ഒരു കാഷ്വൽ ലീവുമാണ് അനുവദിക്കുക.

ALSO READ: പത്താം ക്ലാസുകാർക്ക് കെഎസ്ഇബിയിൽ ജോലി നേടാം; ഒഴിവുകൾ 14 ജില്ലകളിലും

എഴുത്ത് പരീക്ഷ മെയ്/ ജൂൺ മാസങ്ങളിൽ നടക്കാനാണ് സാധ്യത. അപേക്ഷിക്കുന്നതിനുളള ലിങ്ക്: unionbankofindia.bank.in.recruitment.aspx, beep.bfsissc.com/candidate_register/mkt. കൂടുതൽ വിവരങ്ങൾക്ക് www.unionbankofindia.bank.in എന്ന മെയിലിലോ 022/22896240 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. ഒരു തവണ അപ്രന്റീസ് ആയി ജോലി ചെയ്തവരെ വീണ്ടും സാധാരണ നിലയിൽ പരിഗണിക്കാറില്ല എന്നും ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News