വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റണം: വി ശിവദാസൻ

ഇന്ത്യയിൽവന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം വർധിക്കുന്നതായി വന്യജീവി ആക്രമണം ശൂന്യവേളയിൽ ഉന്നയിച്ച് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.1991 ൽ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയിരുന്നു. എന്നാൽ ഇപ്പോൾ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. കഴിഞ്ഞ വർഷം ഇന്ത്യയിൽ ആനകളുടെ ആക്രമണത്തിൽ 606 പേർക്കാണ് ജീവൻ നഷ്ടമായത്. ഒഡീഷയിൽ 154 ഉം ബംഗാളിൽ 99 ഉം അസമിൽ 74 ഉം പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ 82 പേർ കടുവകളാൽ കൊല്ലപ്പെട്ടു. ഇന്ത്യയിൽ, പ്രതിദിനം 30 പേർ മൃഗങ്ങളാൽ കൊല്ലപ്പെടുന്നു.

Also read: പാതിവില തട്ടിപ്പ് കേസ്; ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത് ഇ ഡി

ലോകത്ത്, തന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണ്. കേരളത്തിൽ, 2024 ൽ, വന്യജീവികളുടെ ആക്രമണത്തിൽ 94 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വയനാട്ടിലെ ബത്തേരി, നൂൽപ്പുഴ, മാനന്തവാടി, കണ്ണൂരിലെ ആറളം ഫാം, ഇരിട്ടി, കൊട്ടിയൂർ, കേളകം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മൃഗങ്ങളുടെ ആക്രമണം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആറളം ഫാം എന്ന ഒരൊറ്റ പ്രദേശത്ത്, കഴിഞ്ഞ പത്ത് വർഷത്തിനിടെ 14 ആദിവാസികൾ കൊല്ലപ്പെട്ടു.

കേരള സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾക്ക് മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റേണ്ടതുണ്ട്. 1972 ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്നതും ഭേദഗതികളിലൂടെ വാജ്‌പേയി സർക്കാർ ശക്തിപ്പെടുത്തിയതുമായ നിയമം അടിസ്ഥാനപരമായി ജനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുകയാണ്.

Also read: സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണം : എസ്എഫ്ഐ

വന്യജീവിസംരക്ഷണനിയമം ‘മനുഷ്യനശീകരണനിയമ’മായി മാറിയിരിക്കുന്ന അവസ്ഥയാണ് . ജനങ്ങൾക്ക് കാർഷിക ജോലി ചെയ്യാൻ കഴിയുന്നില്ല. എല്ലാ വർഷവും വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നു. കാട്ടുപന്നികൾ വാഴ, ഇഞ്ചി, മഞ്ഞൾ, മരച്ചീനി, മറ്റ് കിഴങ്ങുവർഗ്ഗ വിളകൾ നശിപ്പിക്കുന്നു. ആനകളുടെയും കടുവകളുടെയും ആക്രമണം ഭയന്ന് ആളുകൾ റബ്ബർ, കാപ്പി, തേയിലത്തോട്ടങ്ങളിൽ ജോലിക്ക് പോകാൻ ഭയപ്പെടുന്നു. കുട്ടികൾ സ്കൂളിൽ പോകാൻ ഭയപ്പെടുന്നു. ആളുകൾക്ക് ആശുപത്രികളിൽ പോകാനും വൈദ്യസഹായം ലഭിക്കാനും കഴിയുന്നില്ല. ഭൂരിപക്ഷം ആക്രമണങ്ങളും കാടിനു പുറത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ആണ് സംഭവിക്കുന്നത്.

കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പരിഹാസ്യമാണെന്ന് വി ശിവദാസൻ പറഞ്ഞു. കടുവ നാട്ടിലിറങ്ങിയാൽ ആറ് പേരുടെ കമ്മിറ്റി രൂപീകരിക്കണം എന്നാണ് ചട്ടം. കടുവ ഈ കമ്മിറ്റിയുടെ തീരുമാനത്തിന് കാത്തു നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. വന്യജീവി സംരക്ഷണനിയമം പരിഷ്കരിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News