വിയറ്റ്‌നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാത്രി പത്ത് മണിയോടെ മുബൈ വിമാനത്താവളത്തിൽ എത്തിക്കും

മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും. മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്ന സമയം പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

also read; വിയറ്റ്നാമിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി

ജൂലൈ 11നാണ് ഇന്ത്യയില്‍ നിന്നുളള 32 വിനോദസഞ്ചാരികളും നാലു ജീവനക്കാരുമായി പോയ ബോട്ട് വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപം അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News