
ഭൂമിയിൽ നിന്ന് പകർത്തിയിട്ടുള്ള ക്ഷീരപഥത്തിന്റെ ദൃശ്യം നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. എങ്ങനെയായിരിക്കും ആകാശഗംഗ (Milky Way) ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുക. ആകാശഗംഗയുടെ അതിശയിപ്പിക്കുന്ന ഒരു ദൃശ്യം ഏപ്രിൽ 13ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ISS) നിന്ന് പകർത്തിയിട്ടുണ്ട്.
സ്പേസ് എക്സ് (SpaceX) ഡ്രാഗൺ (Dragon) ബഹിരാകാശ പേടകത്തിൽ നിന്ന് ബഹിരാകാശയാത്രികനായ ക്രിസ് വില്യംസാണ് ചിത്രം പകർത്തിയത്. അത്ഭുതകരമായ ചിത്രം നാസയാണ് പങ്കുവെച്ചിരിക്കുന്നത്. ക്ഷീരപഥം ബഹിരാകാശത്ത് നിന്ന് എങ്ങനെയാണ് ദൃശ്യമാകുന്നത്? എന്ന അടിക്കുറിപ്പോടെയാണ് സാമൂഹികമാധ്യമങ്ങളിൽ നാസ (NASA) ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Also Read: ടോക്സിക് തൊഴിൽ അന്തരീക്ഷത്തിൽ പണിയെടുക്കാനാകില്ല; ജോലി രാജിവെച്ച് ‘ജെൻ സി’ ജീവനക്കാരി
വളരെ വേഗം ഇന്റർനെറ്റ് ലോകത്ത് ചിത്രം ട്രെൻഡായി മാറുകയും ചെയ്തു. 133.7K ലൈക്ക് ചിത്രത്തിന് ഇതിനകം ഇൻസ്റ്റഗ്രാമിൽ ലഭിച്ചു. തികച്ചും അത്ഭുതവും അതിശയവുമാണ് ഈ ചിത്രം ഒരു ഉപഭോക്താവ് കമന്റെ സെഷനിൽ അഭിപ്രായം പങ്കുവെച്ചു. മറ്റൊരാൾ ഇത്രയും മികച്ച ചിത്രം പകർത്തിയതിന് ക്രിസ് വില്യംസനും, ചിത്രം പങ്കുവെച്ചതിന് നാസക്കും നന്ദി രേഖപ്പെടുത്തി.
View this post on Instagram

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

