‘നല്ലവനായ സ്വഭാവക്കാരൻ’ പരിവേഷവുമുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുത്തെന്ന് ബോളിവുഡ് താരം വിക്രാന്ത് മാസി. അവിനാശ് അരുൺ സംവിധാനം ചെയ്ത പ്രീതം ആൻഡ് പെഡ്രോ എന്ന പരമ്പരയിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒടുവിൽ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നടൻ വിക്രാന്ത് മാസെ പറയുന്നു. ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.
ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനിയാണ് ഈ പരമ്പര നിർമിക്കുന്നത്. രചനയും അദ്ദേഹം തന്നെ. വിക്രാന്തിനോടൊപ്പം അർഷാദ് വാർസി, വീർ ഹിരാനി, മോന സിംഗ് എന്നിവരും പ്രധാന വേഷങ്ങിൽ ഉണ്ട്. രാജ്കുമാർ ഹിരാനി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും താരം പറഞ്ഞു.
“എല്ലാവരും പറയുന്നതുപോലെ, ഹിരാനിയുടെ വരികളിൽ ഒരു പാസിംഗ് ഷോട്ടോ സീനോ ലഭിച്ചാൽ പോലും അത് മതിയാകും. വരാൻ പോകുന്ന ഷോയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്. ഗ്രാമീണ ബാലനായോ പഞ്ചപാവമായോ ഒക്കെ അഭിനയിച്ച് എനിക്ക് മടുത്തു.
ALSO READ: ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ രണ്ടാം ഭാഗത്തിൽ മറ്റൊരു ലീഡ് ആക്ടറും’; വെളിപ്പെടുത്തി സംവിധായകൻ
ഒടുവിൽ, ഹിരാനി സർ എനിക്ക് ഒരു അവസരം തന്നു. ഹിരാനിയുടെ ഒരുക്കുന്ന ആന്റി-ഹീറോ നമ്മള്‍ കണ്ട് ശീലിച്ചതായിരിക്കില്ല. എന്റെ കഥാപാത്രമായ മാർട്ടിന്റെ കാര്യത്തിലും അങ്ങനെ തന്നെ,” സീരീസിന്റെ ട്രെയിലർ ലോഞ്ചിൽ വിക്രാന്ത് പറഞ്ഞു.
പ്രസക്തമായ ഒരു വിഷയത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര നീങ്ങുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇത് വളരെ പ്രസക്തമായ ഒരു വിഷയമാണ്. എല്ലാവരും ഇതിന് ഇരയായിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ഇത് രസകരവുമാണ്, കൂടാതെ മാർട്ടിന്റെ നല്ല വശവും നിങ്ങൾക്ക് കാണാൻ കഴിയും,” വിക്രാന്ത് പറഞ്ഞു. ജൂലൈ 3 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് പരമ്പര സ്ട്രീം ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

