
ആശീർവാദ് സിനിമാസ് നിർമിക്കുന്ന ‘തുടക്കം’ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്റെ ഫെയ്‌സ്‌ബുക് പേജിലൂടെ നടൻ മോഹൻലാൽ തന്നെയാണ് പങ്കുവെച്ചത്.
‘2018’ എന്ന സിനിമയ്‌ക്കുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ഇപ്പോൾ തുടക്കം എന്ന സിനിമയുടെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുകയാണ് നെറ്റിസൺസ്. ചിത്രം ഏത് ജോണറിലുള്ളതായിരിക്കും എന്നതിനെ ചുറ്റിപറ്റിയാണ് ചർച്ചകളേറെയും. പോസ്റ്റർ സൂചിപ്പിക്കുന്നത് ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും തുടക്കം എന്നാണ്.
Also Read: നരിവേട്ട ഉൾപ്പടെ OTT യിലേക്ക് എത്തുന്നു മികച്ച ചിത്രങ്ങൾ; അറിയാം ജൂലൈ മാസത്തിലെ റിലീസുകൾ
അതിന് പ്രധാന കാരണം. തുടക്കം എന്ന് എഴുതിയിരിക്കുന്നതിലെ ‘ട’യിൽ കരാട്ടെ പോസിലുള്ള കൈ കാണാൻ സാധിക്കും. കൂടാതെ അവസാന അക്ഷരം ആയ ‘ക്കം’ മുഷ്ടി ചുരുട്ടി പിടിച്ച രീതിയിലുള്ള കൈയും കാണാൻ സാധിക്കും. അതിനാലാണ് ചിത്രം ഇടിപ്പടമായിരിക്കും എന്ന നിഗമനത്തിൽ സോഷ്യൽ മീഡിയ എത്തിയിട്ടുള്ളത്.
തായ് ആയോധനകല അഭ്യസിക്കുന്നതിന്റെ വീഡിയോ മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നതും കൂട്ടിച്ചേർത്ത് മികച്ച ഒരു ഇടിപടം ആയിരിക്കും എത്തുക എന്ന നിഗമനത്തിലാണ് സോഷ്യൽ മീഡിയ. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാസമാഹാരവും വിസ്മയ മോഹൻലാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here