
വയനാട് ഗോത്രബന്ധു അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പല അധ്യാപകരുടെയും ആരോഗ്യനില മോശമായി കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം 241 ഗോത്ര ബന്ധു അധ്യാപകരെയാണ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.
സർക്കാർ നടപടിയിലൂടെ 241കുടുംബങ്ങളും ഒപ്പം വയനാട്ടിലെ വിദ്യാർഥികളുമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകർ ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്. സമരം ചെയ്യുന്ന അധ്യാപകരിൽ പലരുടെയും ആരോഗ്യനില വിഷളാവുന്ന സ്ഥിതിയാണ്. ഇവരെ സമരവേദിയിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
The hunger strike by Wayanad’s tribal mentor teachers has entered its third day, with several protesters hospitalized amid worsening health conditions.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

