
കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച പണിമുടക്ക് സംബന്ധിച്ച ഉന്നതതല ചർച്ച ഇന്ന് നടക്കും. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്നായിരുന്നു ബസുടമകൾ അറിയിച്ചത്. പിന്നീട് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ പണിമുടക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ഇന്ന് ഉന്നതതല ചർച്ച നടക്കുക.
കെ എസ് ആർ ടി സി ഓർഡിനറി ബസിലെ സൗജന്യ യാത്ര, ബസുകളുടെ സമയ ക്രമീകരണം, സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളിൽ കൂടി ഏർപ്പെടുത്തുക, വിദ്യാർഥികളുടെ ബസ് ചാർജ് വർധന എന്നിവ ഉടമകൾ ചർച്ചയിൽ ഉന്നയിക്കും. വിദ്യാർഥികളുടെ ബസ് ചാർജ് വർധന അനുവദിക്കുന്നതിനോട് എസ്എഫ്ഐ അനുകൂലിക്കില്ലെന്ന് വിദ്യാർഥി സംഘടനാ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് എസ്എഫ്ഐ വയനാട് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

