വയനാട് ജില്ലയിൽ കാട്ടാന പേടി ഒഴിയുന്നില്ല. കാട്ടാനയെ തുരത്താൻ നേരത്തെ സജ്ജീകരിച്ചിരുന്ന ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങൾ തകർന്ന നിലയിലാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകളാണ് കാട്ടാന കവർന്നത്. ജനവാസ കേന്ദ്രത്തിലേക്കിറങ്ങി കാട്ടാനകള്‍ മനുഷ്യജീവനുകള്‍ എടുക്കുമ്പോഴും അടിയന്തര നടപടികള്‍ കൈക്കൊള്ളാൻ യുഡിഎഫ് സർക്കാരോ വനം മന്ത്രിയോ തയ്യാറാകുന്നില്ല.
ഇന്നലെ മരിച്ച കാട്ടിക്കുളം പുളിമൂട്‌കുന്ന് മിച്ചഭൂമിയിലെ രാജുവിന്റെ മൃതദേഹം തിരുനെല്ലി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് രാജു ഇന്നലെ മരണത്തിന് കീഴടങ്ങിയത്. പിന്നാലെ ആശുപത്രിക്ക് മുന്നിൽ മൃതദേഹം മാറ്റാൻ അനുവദിക്കാതെ ബന്ധുകളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചിരുന്നു.
ALSO READ: സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാനതലയോഗം ഇന്ന് തൃശൂരിൽ; തീരുമാനം എന്താകും? സമരത്തിന് സാധ്യത?
കഴിഞ്ഞ 26ന് മേപ്പാടി കള്ളാടിയിൽ വെച്ച് യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം മേപ്പാടി–ചൂരൽമല റോഡിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു ആക്രമണം. അതേസമയം തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിലും സർക്കാരിന്റെയും വനംമന്ത്രിയുടെയും നിഷ്ക്രിയത്വത്തിനും എതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

