
തൃശൂർ വാഴാനിയിൽ കാട്ടാന വിളയാട്ടം. മത്സ്യത്തൊഴിലാളികളുടെ കുട്ടവഞ്ചി കാട്ടാന തകർത്തു. വാഴാനി ഡാം ജലാശയത്തിലിറങ്ങിയ ആനയാണ് വലിയ നാശം വിതച്ചത്. ഹരിജൻ-ഗിരിജൻ വെൽഫെയർ സഹകരണ സംഘത്തിലെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന രണ്ട് കുട്ടവഞ്ചികളിലൊന്നാണ് കാട്ടാന തകർത്തത്.
Also read: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു; കുട്ടിക്കും പരുക്ക്
മഴക്കാലം ആരംഭിച്ചതോടെ ജലാശയത്തിൽ നിന്ന് ധാരാളം മത്സ്യം ലഭിക്കുന്ന സമയമാണിത്.
ഉപജീവന മാർഗമായ വഞ്ചി തകർന്നതോടെ കൂടുതൽ തൊഴിലാളികൾക്ക് ഇനി മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസ്ഥയാണ്. അതേ സമയം ഇന്ന് ഇടുക്കി സൂര്യനെല്ലിയിൽ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വലിയ പ്രതിഷേധമാണ് ഇതിൻ്റെ ഭാഗമായി അരങ്ങേറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

