വിംബിൾഡൺ: അൽകാരസും 
ജൊകോയും ക്വാർട്ടറിൽ

Wimbledon quarterfinal

വിംബിൾഡൺ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ കാർലോസ്‌ അൽകാരസും, നൊവാക്‌ ജൊകോവിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വിംബിൾഡൺ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനാണ് സ്‌പാനിഷ്‌ താരമായ അൽകാരസ്‌. റഷ്യയുടെ ആന്ദ്രേ റുബ്‌ലേവിനെ 6 – 7, 6 – 3, 6 – 4, 6 – 4ന്‌ മറികടന്നാണ് അൽകാരസിന്റെ ക്വാർ‍ട്ടർ പ്രവേശനം.

ഓസ്‌ട്രേലിയൻ താരം അലക്‌സ്‌ ഡി മിനൗറിനെ 1– 6, 6 – 4, 6 – 4, 6 – 4ന് തോല്പിച്ചാണ് നൊവാക് ജൊകോവിച്ചിന്റെ ക്വാർട്ടർ പ്രവേശനം. ഏഴ്‌ തവണ വിംബിൾഡൺ നേടിയ സെർബിയക്കാരനായ ജൊകോവിച്ച് ക്വാർട്ടറിൽ ഇറ്റലിക്കാരനായ ഫ്‌ളാവിയോ കൊബൊല്ലിയെയാണ് നേരിടുന്നത്. വിംബിൾഡണിൽ പതിനാറാം തവണയാണ് ജൊകോവിച്ച് ക്വാർട്ടറിൽ പ്രവേശിക്കുന്നത്.

Also Read: ഗില്ലിൽ നിന്നും പ്രചോദനം ലഭിച്ചു എനിക്ക് അത് പോലെ കൂടുതൽ സമയം ബാറ്റ് ചെയ്യണം: വൈഭവ് സൂര്യവംശി

വനിതാ വിഭാ​ഗത്തിൽ അരീന സബലേങ്ക ക്വാർട്ടറിൽ പ്രവേശിച്ചു. ജർമനിയുടെ ലൗറ സീഗ്‌മണ്ടാണ് ക്വാർട്ടറിൽ സെബലേങ്കയുടെ എതിരാളി. അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി – അമേരിക്കയുടെ റോബർട്ട്‌ ഗല്ലൊവേ സഖ്യം പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News