
പത്തു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത് ശിവാനിയുടെ വിവാഹത്തിന്. കല്യാണ കുറിയടിച്ച് എല്ലാവരെയും ക്ഷണിച്ചു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവം ഒരു കുടുംബത്തെയാകെ തകര്‍ത്തത്. ശിവാനിയുടെ അമ്മ അനിത പ്രതിശ്രുത വരന്‍ രാഹുലിനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള മദ്രക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.
തന്റെ ഭര്‍ത്താവാകുമെന്ന പ്രതീക്ഷിച്ചയാള്‍ക്കൊപ്പം അഞ്ചുലക്ഷത്തോളം വിലമതിക്കുന്ന ആഭരണങ്ങളും 3.5 ലക്ഷം രൂപയുമായി സ്വന്തം അമ്മ ഒളിച്ചോടിയതറിഞ്ഞ് ശിവാനി തകര്‍ന്ന് പോയി. ഏപ്രില്‍ 16നായിരുന്നു വിവാഹം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശിവാനിയുടെ അമ്മ ഒളിച്ചോടിയത്. രാഹുലും തന്റെ അമ്മയും കഴിഞ്ഞ മൂന്നുനാലു മാസമായി ഫോണില്‍ സംസാരിക്കുമായിരുന്നെന്ന് ശിവാനി പറയുന്നു.
അലമാരയിലായിരുന്നു സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. പത്തു രൂപ പോലും ബാക്കി വയ്ക്കാതെയാണ് തന്റെ അമ്മ കടന്നുകളഞ്ഞത്. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്‌തോട്ടെയെന്നും പണവും സ്വര്‍ണവും മാത്രമാണ് തങ്ങള്‍ക്ക് തിരികെ വേണ്ടതെന്നും ശിവാനി പറയുന്നു. ബെംഗളുരുവില്‍ ബിസിനസ് നടത്തുകയാണ് ശിവാനിയുടെ പിതാവ് ജിതേന്ദ്ര കുമാര്‍. രാഹുലിനോട് വളരെ നേരം അനിത സംസാരിക്കുന്നത് ജിതേന്ദ്ര കുമാര്‍ അറിഞ്ഞിരുന്നെങ്കിലും വിവാഹമുറപ്പിച്ച സാഹചര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ജിതേന്ദ്ര പറയുന്നത്.
‘അനിതയെ കാണാനില്ലെന്ന് അറിഞ്ഞതോടെ അവരെ പല വട്ടം ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല, രാഹുലിനെ വിളിച്ചപ്പോള്‍ അവള്‍ കൂടെയില്ലെന്നാണ് പറഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും എന്നെ വിളിച്ച് കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ എന്റെ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നെന്നും അവളെ കുറിച്ച് മറന്നേക്കാനും രാഹുല്‍ പറഞ്ഞു. പിന്നെ ഇരുവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്’- ജിതേന്ദ്ര പറഞ്ഞു.
ഭാര്യയെ കാണാനില്ലെന്ന് ജിതേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എത്രയും വേഗം ഇരുവരെയും കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് ജിത്രേന്ദ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here