ഭൂകമ്പത്തിൽ വിറച്ച് നാട്; ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ വീണ്ടും ഭൂകമ്പം

earth quake in indonasia

ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ ചൊവ്വാഴ്ച ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം സുമാത്രയ്ക്ക് സമീപമുള്ള സമുദ്രത്തിനടിയിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മുന്നെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഇവിടെ അനുഭവപ്പെട്ടിരുന്നു.

പസഫിക് സമുദ്രത്തിലെ “റിംഗ് ഓഫ് ഫയർ” മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലും ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകളുടെ സാമീപ്യമുള്ളതിനാലും ഈ പ്രദേശത്ത് ഭൂകമ്പങ്ങൾ പതിവാണ്. നിലവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം ഭൂചലനത്തെത്തുടർന്ന് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.

Also read: പശ്ചിമേഷ്യയിൽ സംഘർഷം; ഇന്ത്യൻ ഊർജ മേഖലയിൽ കനത്ത പ്രതിസന്ധി

കൂടുതൽ വിവരങ്ങൾക്കായി ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ട്. പ്രദേശത്ത് സുനാമിക്കോ മറ്റ് അനിഷ്ട സംഭവങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ബേയിൽ നിന്ന് 633 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News