നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര നേടി?

Thai Kizhavi movie collection

രാധിക ശരത്കുമാർ വേറിട്ട ​ഗെറ്റപ്പിലെത്തിയ ‘തായ് കിഴവി’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രാധിക ചിത്രത്തിൽ ഞെട്ടിച്ചുവെന്നാണ് പൊതുവിലുള്ള പ്രതികരണങ്ങൾ. നടൻ ശിവകാർത്തികേയൻ ആണ് ‘തായ് കിഴവി’യുടെ നിർമാണം. കോമഡി ഡ്രാമയായി ഒരുക്കിയ ഈ സിനിമയുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവന്നു.

റിലീസായി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തകർപ്പൻ കളക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 20.78 കോടിയാണ് ആദ്യ മൂന്ന് ദിവസം കൊണ്ട് സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് 15.51 കോടിയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 5.28 കോടിയും സിനിമ വാരിക്കൂട്ടി. വരും ദിവസങ്ങളിൽ സിനിമ ഇനിയും കൂടുതൽ കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി ബേസില്‍ ജോസഫും

രാധിക ശരത്കുമാറിന്റെ പ്രകടനം തന്നെയാണ് ‘തായ് കിഴവി’ സിനിമയുടെ പ്രധാന ആകർഷണം. ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷനാണ് താരം നടത്തിയത്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുഗേശൻ ആണ്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസിന് പുറമെ പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം.

ശിവകുമാർ മുരുഗേശൻ അടുത്തതായി ഒരുക്കുന്ന സിനിമയിൽ ശിവകാർത്തികേയൻ ആണ് നായകനായി എത്തുന്നത്. ‘സേയോൺ’ എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കമൽ ഹാസൻ, ആർ മഹേന്ദ്രൻ എന്നിവർ ചേർന്നാണ് ‘സേയോൺ’ നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News