ഇൻസ്റ്റഗ്രാം കുട്ടികളെ അടിമയാക്കുന്നു എന്ന വാദം പൂർണമായും തള്ളി മെറ്റ സി ഇ ഒ മാർക്ക് സുക്കർബർഗ്. സുസ്ഥിര വികസനം കെട്ടിപ്പടുക്കുന്നതിലാണ് ശ്ദ്ധകേന്ദ്രീകരിക്കുന്നത്, ഒപ്പം കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പത് വയസ്സ് മുതൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ച് വിഷാദരോഗം ബാധിച്ചതായി ഇരുപത് കാരിയുടെ പരാതിയിലായിരുന്നു സുക്കർബർഗ് മറുപടി നൽകിയത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ മടുപ്പ് തോന്നിയാൽ അത് ഉപേക്ഷിക്കുമെന്നും, പതിമൂന്ന് വയസ്സിന് താഴെയുള്ളവർ ഈ ആപ്പ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും സുക്കർബർഗ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ തിരിച്ചറിയാനുള്ള സംവിധാനം മെറ്റയിൽ ഉണ്ടെന്നെന്ന സുക്കർബർഗിന്റെ വാദത്തിന് വിപരീതമായി 13 വയസ്സിന് താഴെയുള്ളവരാണ് നാല് ദശലക്ഷം ഉപഭോക്താക്കൾ എന്ന് ഹർജിക്കാരിയുടെ അഭിഭഷകൻ വാദിച്ചു. ആ കണക്ക് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടും അഭിഭാഷകനായ മാർക്ക് ലീനിയർ കോടതിയിൽ സമർപ്പിച്ചു.
യുഎസിലെ 30 ശതമാനം ഉപഭോക്താക്കളും 10-12 വയസ്സിന് ഇടയിലുള്ളവരാണെന്നും അഭിഭാഷകൻ കോടതിയിലറിയിച്ചു.
Also read : തടയാൻ വഴികളില്ല; ഭൂമിയെ ലക്ഷ്യമാക്കി ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങൾ! ലോകം വലിയ ഭീഷണിയിലോ?
എന്നാൽ 2019 മുതലാണ് ഇൻസ്റ്റഗ്രാം ഡേറ്റ് ഓഫ് ബർത്ത് കൊടുക്കാൻ ആവശ്യപ്പെടാൻ തുടങ്ങിയതെന്നും അതുവരെ 13 വയസ്സിന് മുകളിലുള്ളവരാണോ എന്ന് സ്ഥിരീകരിക്കാൻ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

