കരയാക്രമണത്തിനൊരുങ്ങി ഇസ്രയേല്‍; ആറു വയസുള്ള ഇരട്ടകള്‍ ഉള്‍പ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 25 പലസ്തീനികള്‍

isreal attack

ഗാസ സിറ്റി പിടിച്ചെടുക്കാനായി ഇസ്രയേല്‍ കരയാക്രമണത്തിന് ഒരുങ്ങുന്നു. ഇസ്രയേലിന്റെ ആസൂത്രണ ആക്രമണത്തിന് മുന്നോടിയായി നാല് ലക്ഷത്തോളം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ നിന്ന് ഗാസ മുനമ്പിലേക്ക് പാലായനം ചെയ്തതായാണ് റിപോര്‍ട്ട്.

ഗാസ മുനമ്പിലും ജനങ്ങള്‍ സുരക്ഷിതരല്ല. ഇന്ന് ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 25 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ആറ് വയസുള്ള ഇരട്ടകളും ഉള്‍പ്പെടുന്നു. ഇന്നലെ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 53 പലസ്തീനികള്‍ കൊല്ലപ്പെടുകയും 16 ഓളം കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

Also read – രാത്രിയിൽ അപ്പാർട്മെന്റിലെ ഡോർബെല്ലടിച്ച് പേടിപ്പിക്കും; തേടി വന്ന പൊലീസ് കണ്ടെത്തിയത് ‘മനുഷ്യനല്ലാത്ത’ ആ കള്ളനെ

അതേസമയം തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് സംയുക്ത മറുപടി നല്‍കുന്നതിനായി ഖത്തര്‍ ഇന്ന് ദോഹയില്‍ അറബ്, മുസ്ലീം ലോക നേതാക്കളുടെ യോഗം ചേരുന്നുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ കുറഞ്ഞത് 64,871 പേര്‍ കൊല്ലപ്പെടുകയും 164,610 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News