
വലിയ പ്രതിസന്ധിയിലാണ് ലോകം മുന്നോട്ട് പോകുന്നത്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധസമാനമായ പ്രവർത്തികൾക്കെതിരെ വലിയ എതിർപ്പാണ് ലോകമെമമ്പാടും ഉയർന്ന് വരുന്നത്. നടക്കുന്ന സംഭവ വികാസങ്ങളിൽ അമേരിക്കയുടെ ഇടപെടലുകളാണ് വിഷയം കൂടുതൽ ഗുരുതരമാക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രധാന സൈനീക നടപടി ആരംഭിച്ച് മണിക്കൂറുകൾ കഴിയുന്നതിന് മുന്നെ അമേരിക്കയിൽ നടത്തിയ സർവേ പ്രകാരം അമേരിക്കൻ ജനത ഇസ്രയേലിനെതിരെ നടത്തുന്ന അതിക്രമങ്ങൾക്ക് എതിരാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കാൽ ശതമാനം ജനങ്ങൾ മാത്രമാണ് അമേരിക്കയെ പിൻതുണക്കുന്നത്. ശനിയാഴ്ച ആരംഭിച്ച് ഞായറാഴ്ച അവസാനിച്ച റോയിട്ടേഴ്‌സ് ഇപ്‌സോസ് പോൾ പ്രകാരമുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പോളിനോട് പ്രതികരിച്ചവരിൽ നാലിൽ ഒരാൾ മാത്രമാണ് യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അംഗീകരിച്ചത്.
Also read: ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ; ഇനി ജീവിക്കാൻ പേടിക്കേണ്ടതുണ്ടോ? പ്രശ്നങ്ങളെവിടെയൊക്കെ?
യുഎസ് ഇടക്കല തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സാഹചര്യത്തിൽ ഇനി വരും ദിവസങ്ങളിൽ ട്രംപും അമേരീക്കൻ രാഷ്ട്രീയവും എങ്ങനെയാകും പ്രതികരിക്കുയെന്നതും ഇതോടെ വൻ ചർച്ചയായിരിക്കുകയാണ്. എന്നാൽ തൻ്റെ ലക്ഷ്യങ്ങൾ പൂർത്തിയാകും വരെ ദൗത്യം തുടരുമെമന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. യുഎസിൽ മൂന്ന് സൈനീകരാണ് കൊല്ലപ്പെട്ടത്. ഇത് അവസാനിക്കും മുന്നേ കൂടുതൽ സൈനീകർ കൊല്ലപ്പെടുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാൻ്റെ നിലനിൽപ്പ് അമേരിക്കയ്ക്ക് ഭീഷണിയാണെന്നാണ് ട്രംപിൻ്റെ വാദം. എന്നാൽ ഇതിനോട് അമേരിക്കൻ ജനത യോജിക്കുന്നില്ലെന്നുമുള്ള വിവരങ്ങളാണ് ഇതോടെ പുറത്ത് വരുന്നത്. ഏകദേശം 73 ശതമാനം പേർ യുദ്ധത്തെ എതിർക്കുകയും 49 ശതമാനം പേർ യുദ്ധത്തെ അംഗീകരിക്കുന്നില്ലെന്നും പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

