ലീഗ് മന്ത്രിമാർ ഉപജാപങ്ങളുടെ പിടിയിൽ, പാർട്ടിയെ ധിക്കരിച്ച് മുന്നോട്ടുപോകുന്നു; രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്

മുസ്ലിം ലീഗ് മന്ത്രിമാർക്ക് എതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീ​ഗ്. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തക സമിതിയിലാണ് ലീ​ഗ് മന്ത്രിമാർക്കെതിരെ പ്രവർത്തകർ രൂക്ഷവിമർശനം ഉന്നയിച്ചത്. മുസ്‌ലിം ലീഗ് മന്ത്രിമാർ ഉപജാപങ്ങളുടെ പിടിയിലായെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്തു വർഷം പാർട്ടിക്കുവേണ്ടി സമരം ചെയ്ത് മർദനമേറ്റവരെ പേഴ്സണൽ സ്റ്റാഫ്‌ നിയമനത്തിലേക്ക് പരിഗണിച്ചില്ലെന്നും വിമർശനമുണ്ട്. കൂടാതെ പിഎം ശ്രീയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ആ ആശങ്ക അതിവേഗം പരിഹരിക്കണം എന്നും പ്രവർത്തക സമിതി യോ​ഗത്തിൽ പ്രവർത്തകർ ആവശ്യപ്പെട്ടു.

‌പാർട്ടിയെ ധിക്കരിച്ചാണ് മന്ത്രിമാർ മുന്നോട്ട് പോകുന്നത്. മന്ത്രി കെ എം ഷാജി മുൻപ് നടത്തിയ പ്രസംഗങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും ഏറെ പുറകോട്ട് പോയി. ലീഗ് യുവ എം എൽ എ മാർ പ്രവർത്തകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും കോൺഗ്രസ് എം എൽ എ മാർ നൽകുന്ന പരിഗണന പോലും പല മണ്ഡലങ്ങളിലും ലഭിക്കുന്നില്ലെന്നും യൂത്ത് ലീഗ് പ്രവർത്തകർ യോ​ഗത്തിൽ പറഞ്ഞു.

ALSO READ: ഉന്നതവിദ്യാഭ്യാസം കാവിച്ചായമണിയുമ്പോൾ സർക്കാർ കാഴ്ചക്കാരായി മാറിനിൽക്കുന്നു: ഷിജു ഖാൻ

മലപ്പുറം ഭാഷാ സമര സ്മാരകം ഹാളിൽ കഴിഞ്ഞ ദിവസമായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ പങ്കെടുത്ത 16 മണ്ഡലം കമ്മറ്റികളും സമാനാമായ വിമർശനങ്ങൾ ഉന്നയിച്ചു. മന്ത്രിമാരെയോ സർക്കാർ നയത്തെയോ പിന്തുണക്കാൻ ആരും തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News