ഓടുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് ഒരാള്‍ റോഡില്‍ വീണാല്‍ എന്തുസംഭവിക്കും? പുനലൂരിലുണ്ടായ സംഭവം കാണാം

കൊല്ലം/പുനലൂര്‍: ഓടുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് ഒരാള്‍ റോഡില്‍ വീണാല്‍ എന്തു സംഭവിക്കും.? മരണം സുനിശ്ചിതമെന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍, കൊല്ലം പുനലൂരില്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഓടിക്കൊണ്ടിരിക്കെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് റോഡില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. തെങ്കാശിയില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസിന്റെ പ്ലൈവുഡ് പ്ലാറ്റ്‌ഫോമാണ് ഇളകിവീണത്. രാജപാളയം സ്വദേശി സ്വാതി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News