സകുടുംബം ശ്രീദേവി; ഗോവാമേളയ്ക്ക് ഹരമായി താരകുടുംബം

ബോളീവുഡിന്റെ കിംഗ് ഖാന്‍ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ അരങ്ങുവാണ ഗോവാ ചലച്ചിത്ര മേളയില്‍ ഇക്കുറി സദസ്സിലും വേദിയിലും കൈയ്യടിവാങ്ങി താരങ്ങള്‍ നിറഞ്ഞു നിന്നു.

എന്നാല്‍ ഒരു താരകുടുംബം വേറെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളീവുഡിന്റെ സ്വപ്ന റാണിയായിരുന്ന ശ്രീദേവിയുടെ കുടുംബമായിരുന്നു അത്.

ബോളീ വുഡ് വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മകള്‍ ജാന്‍വി കപൂറും ഭര്‍ത്താവും ബോണീ കപൂറുമൊത്താണ് ശ്രീദേവി ഗോവാമേളയില്‍ എത്തിയത്.

കരണ്‍ ജോഹര്‍ ചിത്രമായ ധടക്കാണ് ജാന്‍വി കപൂറിന്റെ കന്നിച്ചിത്രം. കന്നിച്ചിത്രത്തിലൂടെ ബോളീവുഡ് പ്രവേശനത്തിനൊരുങ്ങി നില്‍ക്കുയാണെങ്കിലും വലിയ ആഡംബരങ്ങളൊന്നുമില്ലാതെയാണ് ജാന്‍വി മേളയ്‌ക്കെത്തിയത്.

ശ്രീദേവിയും വേഷം പതിവുപോലെ ഗോള്‍ഡന്‍ സാരിയിലൊതുക്കി. രണ്ടുപേര്‍ക്കൊപ്പം നിന്ന് ബോണീ കപൂര്‍ ഫോട്ടോയ്ക്ക് പോസ്സു ചെയ്തു. ബോണീ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ആദ്യമായാണ് മൂവരും കുടുംബമായി ഒരു ഫോട്ടോയ്ക്ക് പോസ്സുചെയ്യുന്നതെന്നാണ് ഗോവന്‍ പ്രസിദ്ധീകരണങ്ങള്‍ പറയുന്നത്.

ജാന്‍വിയുടെ കന്നിച്ചിത്രമായ ധടക്കില്‍ തനിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് ശ്രീദേവി ഗോവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ശ്രീദേവി തന്നെ ട്വിറ്ററിലും ഇന്‍ഷ്ടാഗ്രാമിലും പോസ്റ്റു ചെയ്തിരുന്നു.

മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച് ശ്രീദേവി ട്വിറ്ററില്‍ ഇങ്ങനെ കുറിക്കുന്നു: ജാന്‍വി അവളുടെ സ്വന്തം വഴി കണ്ടെത്തുന്നു. അവള്‍ അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്നു. ഞങ്ങളുടെ കാലത്തെ സിനിമയല്ല ഇപ്പോള്‍.

എങ്കിലും ഒരു പ്രൊഫഷനിലും അനായാസമായ ജയം അസാധ്യമാണ്. പ്രത്യേകിച്ച് ബോളീവുഡ് സിനിമയില്‍.

നന്നായി കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം ഉറപ്പാണ്. അവള്‍ അതിനുവേണ്ടി തയ്യാറായിരിക്കുന്നു വെന്ന് തന്നെയാണ് താന്‍ കരുതുന്നത്”- ധടക്ക് അടുത്ത വര്‍ഷം ജൂലൈ 6ന് തീയറ്ററിലെത്തുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News