മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും JB ജംഗ്ഷനിൽ ഉണ്ടായിട്ടില്ല; പോസ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃതയുടെ പ്രതികരണം

തിരുവനന്തപുരം: ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് JB ജംഗ്ഷനിൽ പങ്കെടുത്ത ചലച്ചിത്ര താരം മീരാ വാസുദേവുമായി ബന്ധപ്പെട്ട് ഓൺെെലൻ മാധ്യമങ്ങളിൽ വരുന്ന വളച്ചൊടിച്ച വാർത്തകളുമായി JB ജംഗ്ഷന് ബന്ധമില്ലെന്ന് പോസ്റ്റ്‌ പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത.

JB ജംഗ്ഷൻ എന്ന അഭിമുഖ പരിപാടി അഭിമുഖത്തിന് എത്തുന്ന ഏതൊരു അതിഥിയുടേയും പ്രൊഫഷണൽ ജീവിതത്തിെൻറ എല്ലാ പാതകളിയൂടെയും കടന്ന് പോകുന്നു.

മീര വാസുദേവ് അഭിനയിച്ച ബ്ലസ്സി ചിത്രം ആയിരുന്ന തൻമാത്ര. ഇതിൽ കഥാപാത്രത്തിന് മി‍ഴിവ് നൽകാൻ മീരാ വാസുദേവ് ആർജ്ജവത്തോടെ പല രംഗത്തിലും അഭിനയിക്കുന്നുണ്ട്.

അതിലൊരു രംഗമാണ് മോഹൻലാൽ നഗ്നനായി അഭിനയിക്കുന്ന ചിത്രത്തിലെ രംഗം. ഈ രംഗത്തിൽ മീരയുമുണ്ടായിരുന്നു.

ഇൗ രംഗത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും ഇത്രയും ബോൾഡായി അഭിനയിക്കുന്നതിലേ തന്‍റേടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. മീര ആ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു.

മലയാളത്തിലെ മഹാനടൻമാരിൽ ഒരാളായ മോഹൻലാലാണ് ഇൗ രംഗത്ത് തനിക്ക് അഭിനയിക്കാൻ ധൈര്യം
നൽകിയത് എന്നും മീര പറഞ്ഞു. ഇത് പല ഓൺെെലൻ മാധ്യമങ്ങളിലും വാർത്തയായി.

സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഉണ്ടായി. ഇത് സംബന്ധിച്ച് കൈരളി ന്യൂസ് ഓൺലൈൻ നൽകിയ വാർത്തയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചു.

12 വർഷം മുമ്പ് പുറത്തിറങ്ങിയ തൻമാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്. സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ചിത്രത്തിൽ ഇൗ രംഗം ഉൾപ്പടുത്തിയിട്ടുണ്ട്.

ഇൗ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം
ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി JB ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല.

മീരാ വാസുദേവുമായുള്ള JB ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. JB ജംഗ്ഷെൻറ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല.

ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ്‌ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. ഒരു ഷോയുടെ പോസ്റ്റ്‌ പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്.

മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം JB ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ JB ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News