ഇഎംഎസ്- എകെജി അനുസ്മരണ ദിനാചരണത്തിന് ഉജ്വല തുടക്കം; ആധുനിക കേരളത്തിന്റെ ശില്‍പിയാണ് ഇഎംഎസ് എന്ന് കോടിയേരി

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റേയും എക്കാലത്തേയും വഴികാട്ടികളായ ഇഎംഎസിന്റെയും എകെജിയുടേയും അനുസ്മരണ ദിനാചരണത്തിന് ഉജ്വല തുടക്കം.

നിയമസഭക്ക് മുന്നിലെ ഇഎംഎസ് പ്രതിമയില്‍ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വിഎസ് അച്ചുതാനന്ദന്‍, മന്ത്രിമാര്‍, എംഎല്‍എ മാര്‍, എംപിമാര്‍, മേയര്‍, പാര്‍ട്ടി കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, സാഹിത്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി വന്‍ ജനാവലി പങ്കെടുത്തു. കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തി. ഇഎംഎസിന്റെ കുടുംബാഗങ്ങളും പങ്കെടുത്തു.

ഇഎംഎസ് അക്കാദമിയില്‍ നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്തു. ആധുനിക കേരളത്തിന്റെ ശില്‍പിയാണ് ഇഎംഎസെന്നും സിപിഐഎമ്മിനെ അഖിലേന്ത്യാ പാര്‍ട്ടിയാക്കിയതില്‍ ഇംഎംഎസിന് വലിയ പങ്കുണ്ടെന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളാണ് സിപിഐഎം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം കേന്ദ്രങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടക്കും.

22 വരെ അനുസ്മരണ സമ്മേളനങ്ങള്‍, ഭവനസന്ദര്‍ശനം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം, സെമിനാറുകള്‍, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസുകളുടെ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News