ഹൊറര്‍ സിനിമകള്‍ പേടിപ്പിക്കുമെന്നു കരുതി കാണാതിരിക്കണ്ട; ജീവിതത്തില്‍ ധൈര്യം കാണിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാം

ഹൊറര്‍ സിനിമകള്‍ ഭയം മൂലം കാണാതിരിക്കുന്നവരുടെ ശ്രദ്ധയ്ക്കാണ് ഈ വാര്‍ത്ത. നിങ്ങള്‍ സിനിമ കാണാനുള്ള ഭയം കൊണ്ട് നഷ്ടപ്പെടുത്തുന്നത് ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളെ നേരിടാനുള്ള സാഹചര്യമായിരിക്കുമെന്നു പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സിനിമ കണ്ടു പേടിക്കുമ്പോള്‍ നമ്മുടെ ശരീരരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭാവിയിലെപ്പോഴെങ്കിലും അത്തരം അപായകരമോ ഭീതിതമോ ആയ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുമെന്നാണു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നമുക്കു പേടി തോന്നുമ്പോള്‍ ക്ലോട്ടിംഗ് പ്രോട്ടീനായ ഫാക്ടര്‍ എട്ടിന്റെ അളവ് രക്തത്തില്‍ കൂടും. ഇത്തരത്തില്‍ ശരീരം തയാറാകുന്നത് ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങളിലും ഗുണം ചെയ്യുെമന്നാണ് വിദഗ്ധര്‍ പറയുന്നത്. പല തരം സിനിമകള്‍ കാണിച്ചു നിരവധി പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News