ബിജു രമേശിന് ഹൈക്കോടതിയില്‍ തിരിച്ചടി; കിഴക്കേക്കോട്ടയിലെ അനധികൃത കെട്ടിട നിര്‍മ്മാണം പൊളിക്കാന്‍ സര്‍ക്കാരിന് അനുമതി

കൊച്ചി: ബാറുടമ ബിജു രമേശിന് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടലിന്റെ അനധികൃത നിര്‍മ്മാണം പൊളിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ പ്രധാന കെട്ടിടത്തിന് കേടുവരുത്തരുത്. കെട്ടിടം സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ അനന്ത പരിശോധനയിലാണ് കെട്ടിട നിര്‍മ്മാണം അനധികൃതമാണ് എന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച് നടപടികള്‍ എല്ലാം ശരിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എന്നാല്‍ സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണ് എന്ന് ബിജു രമേശ് പ്രതികരിച്ചു. തന്റെ കെട്ടിടം നിര്‍മ്മാണം നിയമാനുസൃതമാണ്. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും ബിജു രമേശ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News