ബംഗളുരു: ഭര്‍ത്താവ് സമ്മാനമായി നല്‍കിയ വസ്ത്രം വാങ്ങിയതിന്റെ പേരില്‍ കാമുകന്‍ ഇരുപത്തിമൂന്നുകാരിയെ കഴുത്തറത്തുകൊന്നു. കര്‍ണാടകയിലെ തുംകൂറിനടുത്തു ഗംഗമ്മനഗുഡിയിലാണ് സംഭവം. വെങ്കടേശ്വര ലേ ഔട്ടിലെ താമസക്കാരിയായ സുമിത്രയാണ് മരിച്ചത്.
സുമിത്രയുടെ കാമുകനായ രാമഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പത്തഞ്ചുകാരനായ അശോകിന്റെ ഭാര്യയായിരുന്നു സുമിത്ര. ഇവര്‍ക്ക് രണ്ടര വയസുള്ള മകളുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞ സുമിത്ര കുറച്ചുനാളായി രാമഗൗഡയോടൊപ്പമായിരുന്നു താമസം. ഇരുവരും തമ്മിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ഇതിനിടെ, കഴിഞ്ഞദിവസം ഭര്‍ത്താവ് അശോക് സുമിത്രയെ കാണാനെത്തുകയും വസ്ത്രം സമ്മാനമായി നല്‍കുകയും ചെയ്തു. മകള്‍ക്കും വസ്ത്രവും കളിപ്പാട്ടങ്ങളും സമ്മാനം നല്‍കി. അന്നുതന്നെ അശോക് സ്വദേശമായ തുംകൂറിലേക്കു മടങ്ങുകയും ചെയ്തിരുന്നു.അതിനുശേഷം രാമഗൗഡ സുമിത്രയുടെ വീട്ടിലെത്തുകയും വഴക്കിടുകയും ചെയ്തു.
സമ്മാനമായി കിട്ടിയ വസ്ത്രം വാങ്ങിയതിന്റെ പേരിലായിരുന്നു തര്‍ക്കം. പുതിയ വസ്ത്രം വേണമെങ്കില്‍ പറഞ്ഞാല്‍ താന്‍ വാങ്ങിക്കൊടുക്കുമായിരുന്നെന്നു പറഞ്ഞു രാമഗൗഡ സുമിത്രയുടെ കഴുത്തില്‍ സ്‌കിപ്പിംഗ് റോപ്പ് ചുറ്റുകയായിരുന്നു. തുടര്‍ന്നു മൃതദേഹം വീട്ടില്‍ കെട്ടിത്തൂക്കി. സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ രാമഗൗഡ ഭാര്യയോട് സുമിത്രയുടെ അമ്മയെ വിളിച്ചു സുമിത്ര ആത്മഹത്യ ചെയ്‌തെന്നു പറയാന്‍ പറയുകയായിരുന്നു. സംശയം തോന്നി പൊലീസില്‍ പരാതി നല്‍കുകയും ചോദ്യം ചെയ്യലില്‍ രാമഗൗഡ കുറ്റം സമ്മതിക്കുകയുമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here