കണ്ണൂര്‍: എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ സോഷ്യല്‍മീഡയ വഴി അപവാദപ്രചരണം നടത്തിയതിനെതിരെ പരാതി. കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലിങ്ക് നല്‍കിയ ഫേസ്ബുക്ക് പേജില്‍നിന്നാണ് അപവാദകരമായ പോസ്റ്റ് നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ നികേഷിന്റെ ഭാര്യ റാണി നികേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇതേകാര്യം ചൂണ്ടിക്കാട്ടി നികേഷ് കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. പരാതി സിറ്റി പൊലീസിന് കൈമാറിയതായി എസ്പി ഹരിശങ്കര്‍ അറിയിച്ചു.
അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് സമാനമായ അപവാദപ്രചരണം നടന്നിരുന്നു. ഫേസ്ബുക്കിലൂടെ ഇത്തരത്തില്‍ അപവാദ പ്രചരണം നടക്കുകയും അതിനെതിരെ നികേഷ് ആഭ്യന്തരമന്ത്രിക്ക് പരാതിനല്‍കുകയും ചെയ്തിരുന്നു. ഇതേ പോസ്റ്റാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റാണി നികേഷ് പരാതി നല്‍കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here