ട്രെയിന്‍ നിര്‍ത്തിക്കാന്‍ ഉപയോഗിച്ചത് ഒരുരൂപ നാണയം; യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങള്‍; കുറ്റകൃത്യം ഇരുപതുകാരന്റെ നേതൃത്വത്തില്‍

വടക്കേ ഇന്ത്യയില്‍ യുവാക്കളുടെ സംഘം ട്രെയിനില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചത് ഒരു രൂപാ നാണയമുപയോഗിച്ച്. കഴിഞ്ഞദിവസം ദില്ലി – പട്‌ന രാജധാനി എക്‌സ്പ്രസില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെയാണ് ബിഹാര്‍,ഉത്തര്‍ പ്രദേശ് സംയുക്ത പൊലീസ് സംഘം പിടികൂടിയത്. രാജധാനി എക്‌സ്പ്രസിലെ ഇരുപതോളം യാത്രക്കാരില്‍ നിന്നായി പണവും മൊബൈലുമടക്കം ലക്ഷങ്ങളാണ് സംഘം അടിച്ചുമാറ്റിയത്. മോഷണത്തിനിടെ മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.

ബിഹാറിലെ ബക്‌സര്‍ ജില്ലക്കാരായ രാജ, ഓം പ്രകാശം റാം, ചന്ദന്‍ കുമാര്‍, ഫത്തേഖാന്‍ എന്നിവരാണ് പിടിയിലായത്. ഇരുപതുകാരനായ ഫത്തേഖാനായിരുന്നു സംഘത്തലവന്‍. മറ്റു ട്രെയിനുകളില്‍ മോഷണം നടത്താന്‍ പദ്ധതിയിടവെയാണ് ഇവര്‍ പിടിയിലായത്. പിടിയിലായവര്‍ ഞ്ഞെട്ടിക്കുന്ന വിവരങ്ങളാണ് കൈമാറിയതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു

ഒരു രൂപയുടെ നാണയം റെയില്‍ പാളത്തിലെ ജോയന്റിനിടയില്‍ തിരുകും. പാളത്തിലെ റബ്ബര്‍ പാളി ഇളക്കി നാണയം വെയ്ക്കുന്നതോടെ സര്‍ക്യൂട്ട് ഷോട്ടാകും. ഇതോടെ സിഗ്‌നലിലെ പച്ച ലൈറ്റിന് പകരം ചുവന്ന ലൈറ്റ് തെളിയും. ചുവന്ന ലൈറ്റ് കാണുന്നതോടെ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തും. ഈ സമയയത്താണ് കവര്‍ച്ച.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് തീവണ്ടിയിലുള്ള സംഘാംഗം വാതില്‍ തുറന്നുകൊടുക്കും. ഇതോടെ മറ്റുള്ളവര്‍ ഉയര്‍ന്ന ക്ലാസ് ബോഗികളില്‍ കയറി പിടിച്ചുപറിക്കുകയുമാണ് ചെയ്യുക. മിക്കപ്പോഴും ട്രെയിനിലുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെയും ബോഗി അറ്റന്‍ഡറുടെയും സഹായം മോഷ്ടാക്കള്‍ക്ക് ലഭിക്കാറുണ്ട്.

രാജധാനി എക്‌സ്പ്രസില്‍ നിന്ന് തട്ടിയെടുത്ത മൊബൈലുകള്‍, പഴ്‌സ്, സ്വര്‍ണാഭരണങ്ങള്‍ എടിഎം കാര്‍ഡുകള്‍ തുടങ്ങിയവ മോഷണ സംഘത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. രണ്ടര വര്‍ഷത്തിനിടെ പട്‌ന മുഗള്‍സരായി ഡിവിഷനില്‍ക്കൂടി രാത്രിയില്‍ പോകുന്ന നിരവധി ട്രെയിനുകളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ഫത്തേഖാന്‍ മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News