വമ്പന്‍ ഫോണുകളെല്ലാം കാഴ്ചക്കാരാകുമോ; ടെക് ലോകത്തെ അമ്പരപ്പിക്കുന്ന സവിശേഷതകളും വിലയുമായി നോക്കിയ 8 എത്തി

ദില്ലി: ടെക് ലോകം ആവേശത്തോടെ കാത്തിരുന്ന നോക്കിയ 8 അവതരിക്കപ്പെട്ടു. നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8 വിപണി കീഴടക്കാന്‍ ശേഷിയുള്ളതാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ചയ്ക്ക് ദില്ലിയില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് നോക്കിയ 8 അവതരിച്ചത്. ‘There are two sides to every story’ എന്ന തലവാചകത്തോടെയാണ് നോക്കിയയുടെ സ്മാര്‍ട്ട് ഫോണ്‍ എത്തിയത്.

ഡ്യുവല്‍ സൈറ്റ് മോഡ് ആണ് ഏറ്റവും പ്രധാന പ്രത്യേകത. മുന്‍വശവും പിന്‍വശവും ഒരേ സമയം ഉപയോഗിക്കാമെന്നതാണ് സവിശേഷത.

ഇരുവശങ്ങളിലുമുള്ള ക്യാമറകളുപയോഗിച്ച് ഓരേസമയം വീഡിയോയും റെക്കോഡ് ചെയ്യാം. ഫ്രണ്ട് ക്യാമറയില്‍ നിന്നും ബാക്ക് ക്യാമറയില്‍ നിന്നും ഒരേ സമയം ലൈവ് സ്ട്രീമിംഗ് നടത്താമെന്നതും സവിശേഷതയാണ്.

റെക്കോര്‍ഡ് ചെയ്യുന്നവ സ്‌ക്രീനില്‍ രണ്ടായി കാണാന്‍ സാധിക്കും. 13 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് പിന്നിലുള്ളത്. മുന്നിലും 13 മെഗാപിക്‌സല്‍ തന്നെയാണ്.

വിര്‍ച്വല്‍ റിയാലിറ്റി ഓസോ ഓഡിയോ സംവിധാനവും നോക്കിയ 8 നെ ശ്രദ്ധേയമാക്കുന്നു. സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗൊറില്ല ഗ്ലാസ്

64 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ടാകും. 5.3 ഇഞ്ച് 2 കെ എല്‍.സി.ഡി ഡിസ്‌പ്ലെയുളള ഹാന്‍ഡ്‌സെറ്റിന് 4 ജിബി റാമാണ് കരുത്ത് പകരുന്നത്. ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയിലുള്ളതാണ് ഡിസ്‌പ്ലേ. 3090 എം.എ.എച്ച് ബാറ്ററിയും ഫോണിന് കരുത്ത് പകരുന്നു.

അടുത്ത മാസം 14 ാം തിയതി മുതല്‍ 36,999 രൂപയ്ക്ക് ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ആമസോണിലും നോക്കിയ 8 ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News