തലശേരി ബസ്സ്റ്റാന്റില്‍ തീപ്പിടുത്തം

കണ്ണൂര്‍ തലശേരി ബസ്സ്റ്റാന്റില്‍ വന്‍ തീപ്പിടുത്തം. സമയോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം വഴിമാറി. ഏകദേശം പത്തുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് ബസ്റ്റാന്റ് കോംപ്ലസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സജീവന്റെ ഉടമസ്ഥതയിലുള്ള സിറ്റി ടോയ്‌സ് കടയില്‍ തീപ്പിടുത്തമുണ്ടായത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഗിഫ്റ്റ് ഐറ്റംസ്, കളിക്കോപ്പുകള്‍ എന്നിവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്.

കട തുറക്കുന്നതിന് മുമ്പെ കടക്കുള്ളില്‍ നിന്നും പുക ഉയരുന്നതു കണ്ട മറ്റ് വ്യാപാരികള്‍ വിവരം ഫയര്‍ഫോഴ്‌സിലറിയിക്കുകയായിരുന്നു. തലശേരിയില്‍ നിന്നും പാനൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിലുണ്ടായതിലേറെയും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളായതിനാലാണ് ഏറെ പണിപ്പെടേണ്ടി വന്നത്.പാനൂര്‍, വടകര, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകള്‍ ബസ്റ്റാന്റില്‍ നിന്നും മാറ്റിയിരുന്നു.

ഗതാഗത കുരുക്കും ടൗണിലുടനീളം ഉണ്ടായി. ഈ സ്ഥാപനത്തോട് ചേര്‍ന്ന് പ്രിന്റിംഗ് പ്രസ്സ്, അഭിഭാഷകരുടെ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News