കയ്യൂർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണക്ക് ഇന്ന് 75 വയസ്

കയ്യൂർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണക്ക് വ്യാഴാഴ്ച 75 വയസ്. സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരെ പോരാടി കഴുമരമേറിയ കയ്യൂരിന്റെ വീരപുത്രന്മാരായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നിവരുടെ സ്മരണയ്ക്കു മുന്നിൽ നാട് പ്രണാമമർപ്പിക്കും.

രാവിലെ 5.30ന് രക്തസാക്ഷി മണ്ഡപത്തിൽ ടി ദാമോദരൻ പതാകയുയർത്തി. വൈകുന്നേരം ആറിന് രക്തസാക്ഷി നഗറിൽ പി എ നായർ പതാകയുയർത്തും.

വൈകിട്ട് നാലിന് ഉദയഗിരി, ചായ്യോം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ പൊതുപ്രകടനം ആരംഭിക്കും. വൈകിട്ട് ആറിന് പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും.

തുടർന്ന് ‘ഗോത്രപ്പെരുമ’ നാടൻകലാമേള അരങ്ങേറും. 75ാം വാർഷികാചരണത്തിന്റെ ഭാഗമായി ക്ലബ്ബുകൾ, സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News