സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നു; പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും

23ാം CPI പാർട്ടി കോൺഗ്രസിന് കൊല്ലത്ത് കൊടിയുയർന്നു. സിപിഐ ദേശീയസെക്രട്ടറി സുധാകർ റെഡ്ഡി ചന്ദ്രപ്പൻ നഗറിൽ പതാക ഉയർത്തി. ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി ബർദാൻ നഗറിൽ സ്ഥാപിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 905 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

മുദ്രാവാക്യം വിളികളുടെ പിൻബലത്തിൽ പാർട്ടി പ്രവർത്തകരെ സാക്ഷിയാക്കി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി 23ാം പാർട്ടി കോൺഗ്രസിന് കൊടിയുയർത്തി.

ഇൻക്വിലാബ് വിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയിൽ വിവിധ രക്തസാക്ഷി മണ്ഡപങ്ങൾ താണ്ടിയെത്തിയ കൊടിമര, പതാക, ദീപശിഖാ ജാഥകൾ കൊല്ലം കടപ്പാക്കടയിൽ സംഗമിച്ചു. കൊടിമര പാതാക ജാഥകൾ ചന്ദ്രപ്പൻ നഗറിലേക്കും ദീപശിഖാ ജാഥ പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി ബർദാൻ നഗറിലേക്കും എത്തിച്ചു. പ്രതിനിധി സമ്മേളന നഗരയിൽ ഡി.രാജ ദീപശിഖ കൊളുത്തി.

രാവിലെ പ്രതിനിധി സമ്മേളന വേദിയിൽ മുതിർന്ന നേതാവ് സി.എ കുര്യൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സമ്മേളനത്തിൽ അഭിവാദ്യം അർപ്പിക്കും.

ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളിൽ പൊതുചർച്ചയും നടക്കും. ഞായറാഴ്ച്ച രാവിലെ പുതിയ ദേശീയകൗൺസിലിനെ തിരഞ്ഞെടുക്കും. വൈകിട്ട് ആശ്രമം മൈതാനിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ചുവപ്പ് വാളണ്ടിയർ പരേഡോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News