നവകേരളം സൃഷ്ടിക്കും; പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കും; നബാര്‍ഡിനോടും കേന്ദ്രത്തിനോടും പ്രത്യേക സഹായം ആവശ്യപ്പെടും; യുഎഇയിൽനിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: തകര്‍ന്നത് പുനസൃഷ്ടിക്കലല്ല പുതിയ കേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ബൃഹദ് പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും.

വായ്പാ പരിധി ഉയര്‍ത്തണമെന്നും അധിക വിഭവ സമാഹാരത്തിന് ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് ഏർപ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെടും. ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ദുരിതാശ്വാസ നിധിയിലേക്ക്  700 കോടി രൂപ നല്‍കിയ യുഎഇക്കുള്ള നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി.

പുതിയ കേരളം സൃഷ്ടിക്കാനായി ബൃഹദ് പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി ദുരിതാശ്വാസം, പുനരധിവാസം എന്നിവയിൽ
ഒാരോ വകുപ്പും പ്രത്യേകമായി റിപ്പോർട്ട് തയ്യാറാക്കി നൽകും. വിപണിയിൽ നിന്നും വായ്പ എടുക്കാനുള്ള പരിധി ഉയർത്താനും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം, സാമൂഹ്യ മേഖലകളിൽ ദീർഘകാല പ്രത്യേക പദ്ധതി നടപ്പാക്കാൻ നാബാർഡിനോട് സഹായം തേടും. ഒപ്പം കേന്ദ്രവിഷ്കൃത പദ്ധതികൾ നടപ്പാക്കാൻ 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും.
അധിക വിഭവ സമാഹരണത്തിന്‍റെ ഭാഗമായി ജി.എസ്.ടിക്ക് പുറമെ 10ശതമാനം സെസ് ഏർപ്പെടുത്താനും സംസ്ഥാനം ശുപാർശ ചെയ്തു. ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമ്മാണം എന്നിവ ചർച്ച ചെയ്യാൻ ഒാഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ദുരന്തത്തിൽ കൈതാങ്ങായി UAEയുടെ 700 കോടി രൂപ നൽകാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി കൃതജ്ഞത അറിയിച്ചു.
കൂടാതെ സ്വകാര്യ ബാങ്കുകളും സ്ഥാപനങ്ങളും ക്യാമ്പുകളിൽ ക‍ഴിയുന്നവരിൽ നിന്നും വായ്പ ഇൗടാക്കാൻ ചെല്ലുന്ന നടപടിയിൽ നിന്നും പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News