കോട്ടയം: കന്യാസ്ത്രീ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് പ്രാങ്കോ മുളയ്ക്കലിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിന് തുടര്‍ന്ന് പിഷപ്പിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ആശുപത്രി വിടുന്ന ബിഷപ്പിനെ ഇന്ന് പതിനൊന്ന മണിയോടെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ഡ്രോപ് എെ ടെസ്റ്റ് രണ്ട് തവണ നടത്തി. ഇന്നെ രാത്രി നെഞ്ചു വേദനയെ തുടര്‍ന്നാണ് ഫ്രാങ്കോയെ ആശുപത്രിയില്‍ പ്രവശിപ്പിച്ചത്.

ബിഷപ്പിനെ ചികിത്സിച്ച ഡോക്ടര്‍മാരുമായി അന്വേഷണസംഘം സംസാരിച്ചിരുന്നു. അതേസമയം ബിഷപ്പ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാവും ബിഷപ്പിന്‍റെ ആവശ്യം.

അറസ്റ്റിന് ശേഷം കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരുമ്പോ‍ഴാണ് ഫ്രാങ്കോ മു‍ളയ്ക്കലിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.