”ഇല്ല ഇല്ല, മരിക്കില്ല, പ്രിയ സഖാവ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”; കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്റെ ചിതക്ക് തീ കൊളുത്തിയ ശേഷം മകന്റെ മുദ്രവാക്യം വിളി; വീഡിയോ വൈറല്‍

കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലിക്കെ മരിച്ച സിപിഐഎം കൗണ്‍സിലറുടെ ചിതയ്ക്ക് തീകൊളുത്തിയ മകന്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലാകുന്നു.

കായംകുളം നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലറും പന്ത്രണ്ടാം വാര്‍ഡംഗവുമായ എരുവ വല്ലാറ്റൂരില്‍ വി.എസ്.അജയ (52) ന്റെ സംസ്‌കാര ചടങ്ങിനിടെയാണ് മകന്‍ അഭിജിത്ത് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷമാണ് അഭിജിത്ത് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയത്.

ഇല്ല ഇല്ല മരിക്കില്ല, പ്രിയ സഖാവ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ചോരച്ചോര ചെങ്കൊടി, താഴുകില്ല. താഴ്ത്തുകില്ല, ജീവനുള്ള നാള്‍വരെ എന്നിങ്ങനെയാണ് അഭിജിത്ത് മുദ്രാവാക്യം വിളിക്കുന്നത്.

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരും മുദ്രവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നുണ്ട്. ഇന്നലെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനിടെയാണ് അജയന് പരിക്കേറ്റത്.

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. മസ്തിഷ്‌ക രോഗബാധിതനുമായിരുന്നു അജയന്‍. പരിക്കേറ്റ മറ്റ് എട്ട് കൗണ്‍സിലര്‍മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News