മുന്നോക്ക സംവരണബില്‍ രാജ്യസഭയില്‍ പാസായി

മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര ഗവര്‍മെന്‍റില്‍ തൊ‍ഴിലിനും സ്വകാര്യ സ്ഥാപനങ്ങളില്‍ അടക്കം വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.

165 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 7 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി.

സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ബില്ലിനെ മുസ്ലീം ലീഗ്, ആം ആദ്മി പാര്‍ട്ടി ഡി എംകെ എന്നീപാര്‍ട്ടികള്‍ എതിര്‍ത്തു. അണ്ണാ ഡി എംകെ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News