ഹൈക്കോടതിയിലെ ഹര്‍ജികള്‍ പിന്‍വലിച്ച് തോമസ് ചാണ്ടി എം.എല്‍.എ

വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജികള്‍ തോമസ് ചാണ്ടി എം എല്‍ എ പിന്‍വലിച്ചു.

ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് തോമസ് ചാണ്ടിയും കുടുംബവും സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

തോമസ് ചാണ്ടി,ഭാര്യ,മക്കള്‍,വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടി ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ 25000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News