സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി ചിഹ്നവും സ്വന്തം പ്രതിമയും സ്ഥാപിച്ചു; പ്രഥമ ദൃഷ്ടിയാല്‍ തെളിവ്; മായാവതിയ്‌ക്കെതിരെ സുപ്രീം കോടതി

ഡല്‍ഹി: ഉത്തര്‍ പ്രദേശിലെ നോയ്ഡയിലും, ലക്‌നൗവിലും, സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമയും സ്ഥാപിക്കുന്നതിനായി പൊതു പണം ഉപയോഗിച്ചെന്ന കേസില്‍ മായാവതി്‌ക്കെതിരെ, പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്നും, പണം തിരിച്ചടയ്ക്കേണ്ടി വരുമെന്നും സുപ്രീം കോടതി.

മായാവതി മുഖ്യമന്ത്രിയായിരുന്ന 2007-2012 കാലയളവില്‍ ബിഎസ്പിയുടെ സ്ഥാപകനായ കാന്‍ഷി റാം ഇലക്ഷന്‍ ചിഹ്നമായ ആന എന്നീ പ്രതിമകള്‍ ഗവര്‍മെന്റ് ചിലവില്‍ സ്ഥാപിച്ചന്നതാണ് കേസ്.

സംസ്ഥാനത്തെ, ലക്‌നൗ നോയ്ഡ തുടങ്ങിയ നഗരത്തിലാണ് 2600 കോടി ചിലവിട്ട്, മായാവതി സ്മാരകങ്ങളും പ്രതിമകളും സ്ഥാപിച്ചത്.

സ്വന്തം രാഷ്ട്രീയ ഉന്നമനത്തിനായി പൊതുപണം ദുരുപയോഗിച്ചെന്നാരോപിച്ച് ഒരു അഭിഭാഷകനാണ് മായാവതിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

കേസില്‍ ഏപ്രില്‍ 2 ന് അവസാന വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച്,വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജ. ദീപക് ഗുപ്ത, ജ.സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News