ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷമായി; പ്രദേശവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ബ്രഹ്മ പുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടുത്തത്തെത്തുടര്‍ന്ന്,  കൊച്ചിയില്‍ പുക ശല്യം രൂക്ഷമായി. കനത്ത പുക പടര്‍ന്നതോടെ  പ്രദേശ വാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്.

നിരവധിപ്പോര്‍ക്കാണ്  കണ്ണെരിച്ചിലും മറ്റ് അസ്വസ്ഥതകളും  അനുഭവപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് പിടിച്ച തീ ഇപ്പോ‍ഴും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

തീയണയ്ക്കാനുള്ള  ശ്രമം  തുടരുകയാണ്.  വെെറ്റില മരട്, കടവന്ത്ര എന്നിവിടങ്ങളിലേക്കാണ് പുക  വ്യാപിച്ചത്. പുക കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിച്ചു തുടങ്ങി.

ക‍ഴിഞ്ഞ രണ്ടു മാസത്തിനിടെ നാലാമത്തെത്തവണയാണ് ഇവിടെ തീപ്പിടുത്തമുണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News