അന്ന് ട്രാഫിക്ക് , ഇനി പുതിയ വഴിത്തിരിവിനായി ‘ഉയരെ’ വരുന്നു

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉയരെ’. ടൊവിനോ തോമസ് , ആസിഫ്അലി,പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ ശിഷ്യനാണ് സംവിധായകന്‍ മനു അശോകന്‍. എസ് സ്‌കൂബ് ഫില്മിസിന്റെ ബാനറില്‍ ഷെഗ്‌ന, ഷെര്‍ഗ, ഷെനുഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശ്‌സ്ത നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളാണ് ഇവര്‍ .

പ്രശ്‌സ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയി ടീമാണ് ഉയരെയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

2011 ല്‍ മലയാള സിനിമയെ തന്നെ വഴി മാറ്റി വിട്ട ‘ട്രാഫിക്ക്’ എന്ന ചിത്രവും ഇവരുടെ തൂലികയില്‍ പിറന്നതാണ്. കഴിഞ്ഞ ദിവസം ട്രാഫിക് സിനിമയിലേതിന് സമാനമായ രംഗങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചത് നാം കണ്ടതാണ്.

അത്രയ്ക്ക് തന്നെ മനുഷ്യരുമായി വളരെ അടുത്തു നില്‍ക്കുന്ന കഥകളാണ് ഈ തിരക്കഥാകൃത്തുക്കള്‍ മലയാളികള്‍ക്കായി ഇതുവരെ നല്‍കിയിട്ടുള്ളത്. ഉയരെയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News