ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ടീക്കാറാം മീണ

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലത്തില്‍ ലീഗ്പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന കൈരളിന്യൂസിന്റെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാംമീണ.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയെന്നും കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകുന്നേരം കാസര്‍ഗോഡ് മണ്ഡലത്തിലെ 69,70 ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്ന കൈരളിന്യൂസിന്റെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാരോട് ഇത് സമ്മന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അടിയന്തിരമായി റിപ്പോര്‍ട്ട് തേടി. ഇന്നു തന്നെ ജില്ലാകളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

കള്ളവോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പൊലീസുകാരുടെ പോസ്റ്റല്‍വോട്ടിലെ ക്രമക്കേടിനെകുറിച്ച് നേരത്തെ കോണ്‍ഗ്രസുകാര്‍ നല്‍കിയ പരാതി പരിശോധിച്ചിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News