
ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ നെയ്മറിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.
ബ്രസീലില്‍ ഒന്നുമുതല്‍ അഞ്ചു വരെ വര്‍ഷം കഠിന തടവു ലഭിക്കാവുന്ന കുറ്റമാണ് നെയ്മര്‍ ചെയ്തതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും
നെയ്മര്‍ പുറത്തു വിട്ടത്.
നാല് ചുമരുകള്‍ക്കുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടക്കുന്നതെന്താണോ അത് മാത്രമേ അന്നും നടന്നിട്ടുള്ളുവെന്നും കാമുകനും കാമുകിക്കും ഇടയില്‍ നടക്കുന്നതാണ് അതെന്നുമായിരുന്നു സംഭവത്തില്‍ നെയ്മറിന്റെ വിശദീകരണം. ആരോപണത്തില്‍ തന്റെ വിശദീകരണമെന്ന നിലയിലാണ് നെയ്മര്‍ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്.
മേയ് 15ന് പാരീസിലെ ഒരു ഹോട്ടലില്‍ കണ്ടുമുട്ടുകയും, മദ്യലഹരിയിലായിരുന്ന നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. പിന്നീട് ബ്രസീലിലേക്കു തനിച്ച് മടങ്ങിയ താന്‍ മാനസികമായി തകര്‍ന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here