യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സംഘടനാശക്തിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ച് വിദ്യാര്‍ത്ഥി പ്രകടനം.

കോളേജില്‍ സംഘടിപ്പിച്ച രജനി.എസ്.ആനന്ദ് രക്തസാക്ഷി ദിനത്തില്‍ പങ്കാളികളായത് ആയിരക്കണത്തിന് വിദ്യാര്‍ത്ഥികളാണ്. എസ്.എഫ്.ഐക്കെതിരെയുള്ള കുപ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയായി പ്രകടനം. വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയില്‍ നിന്നും അകന്നു എന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടി, അതാണ് ഇന്ന് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി പ്രകടനം തെളിയിച്ചത്.

കോളേജിലെ എസ്എഫ്‌ഐയുടെ സംഘടനാശക്തിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി മാറി ക്യാമ്പസ് അങ്കണത്തില്‍ നടന്ന രജനി.എസ്.ആനന്ദ് രക്തസാക്ഷി ദിനാചരണം. പങ്കാളികളായതില്‍ ഏറെയും പെണ്‍കുട്ടികളായിരുന്ന എന്നതും വിമര്‍ശകരുടെ വായടപ്പിക്കുന്നതായി.

സ്വന്തം ജില്ലാ സെക്രട്ടറിയെ കുത്തി വീഴ്ത്തിയ ആളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂണിവേഴ്‌സിറ്റി കോളേജിനെതിരെ സമരം കിടന്നതെന്ന് എസ്.എഫ്.ഐ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ റിയാസ് പറഞ്ഞു.

എത്ര തന്നെ ആരാക്കെ ശ്രമിച്ചാലും എസ്.എഫ്.ഐ എന്ന മഹത് പാരമ്പര്യമുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ താറടിക്കാനും ഇല്ലായ്മ ചെയ്യാനും ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഓരോ വിദ്യാര്‍ത്ഥികളും.