രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ കേന്ദ്ര സർക്കാർ  പാസാക്കിയെടുത്ത മുത്തലാഖ് ബില്ലിന് പിന്നിലെ വർഗ്ഗീയ അജണ്ട തുറന്നു കാട്ടുന്നതായി കെ.കെ രാഗേഷ് എംപി രാജ്യസഭയിൽ നടത്തിയ പ്രസംഗം. മുത്തലാഖ് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി അവകാശപ്പെട്ടതു പോലെ ഇത് ചരിത്ര മുഹൂർത്തമല്ല, മറിച്ച് മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും അവസാനനാളുകൾക്ക് തുടക്കംകുറിക്കുന്ന കറുത്ത ദിനമായാണ് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നതെന്ന് കെ കെ രാഗേഷ് പ്രസംഗത്തിൽ പറയുന്നു.

“മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്ന നിയമമെന്നാണ് നിങ്ങൾ ഇതിന് പേരിട്ടിരിക്കുന്നത്. നിങ്ങൾക്ക് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കേണ്ടേ? ക്രിസ്ത്യൻ സ്ത്രീകളെ സംരക്ഷിക്കണ്ടേ? സിക്ക്, പാർസി സ്ത്രീകളെ സംരക്ഷിക്കണ്ടേ? ഭർത്താക്കന്മാരെ ജയിലിലടച്ച് കൊണ്ട് എന്ത് സംരക്ഷണമാണ് നിങ്ങൾ മുസ്ലിം സ്ത്രീകൾക്ക് നൽകാൻ പോകുന്നതെന്നും രാഗേഷ് പ്രസംഗത്തിൽ ചോദിക്കുന്നു.

കെ കെ രാഗേഷ് എംപിയുടെ രാജ്യസഭാ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ചുവടെ കാണാം.