തൊഴിൽ നിയമഭേദഗതിക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ ധർണ നടത്തി. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധദിനത്തിന് പിന്തുണ നൽകിയാണ് ധർണ നടത്തിയത്. സിപിഐഎം, സിപിഐ, ഡിഎംകെ പാർട്ടികളാണ് ധർണയിൽ പങ്കെടുത്തത്.

കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടവന്നതെന്നും, തൊഴിലാളികളെ അടിമകളാക്കാനുള്ള നീക്കമാണെന്നും എളമരം കരിം എംപി ചൂണ്ടിക്കാട്ടി.

രാജ്യസഭയിൽ ബില്ലിനെതിരെ ഇടത് എംപിമാർ എതിർത്തു വോട്ട്ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.