കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം 2019 സെപ്തംബര്‍ 2 മുതല്‍ 8 വരെ ‘സുധീരലോകം’ എന്ന പേരില്‍ കായംകുളത്തുള്ള ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയം ഗ്യാലറിയില്‍ നടക്കും. കേരള ലളിതകലാ അക്കാദമിയാണ് പ്രദര്‍ശനം ഒരുക്കുന്നത്.

കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കായംകുളത്തെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തില്‍ എല്ലാ ദിവസവും വൈകീട്ട് 4 മുതല്‍ കാര്‍ട്ടൂണ്‍ സായാഹ്നം സംഘടിപ്പിക്കുന്നുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, അബു, ഒ. വി. വിജയന്‍ , റ്റോംസ് , അരവിന്ദന്‍ തുടങ്ങിയവരുടെ ഡോക്കുമെന്‍ട്രിയും, സുകുമാര്‍ , യേശുദാസന്‍, പി. വി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കുവെയ്ക്കുന്ന കാര്‍ട്ടൂണ്‍ അനുഭവങ്ങളും കാര്‍ട്ടൂണ്‍ സായാഹ്നത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ശതാബ്ദിയിലെത്തിയ മലയാള കാര്‍ട്ടൂണിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച കാര്‍ട്ടൂണിസ്റ്റുകളെ അനുസ്മരിക്കുന്ന പ്രഭാഷണങ്ങള്‍, മുഖാമുഖം തുടങ്ങിയവ എല്ലാ ദിവസവും നടക്കുന്ന കാര്‍ട്ടൂണ്‍ സായാഹ്നത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 2, വൈകീട്ട് 4 മണിക്ക്
1) കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ കുറിച്ചുള്ള ഡോക്കുമെന്‍ട്രി.
ദി ഡെവിള്‍ ഓഫ് ഡല്‍ഹി
(ഫിലിം ഡിവിഷന്‍)
2) കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ കുറിച്ചുള്ള ഡോക്കുമെന്‍ട്രി. (ഇംഗ്ലീഷ് )
എമിനന്റ് കാര്‍ട്ടൂണിസ്റ്റ് ഓഫ് ഇന്ത്യ: ശങ്കര്‍
അവതരണം: ദുരദര്‍ശന്‍
സംവിധാനം: കാര്‍ട്ടൂണിസ്റ്റ് ശങ്കു.

സെപ്തംബര്‍ 3, ചൊവ്വാഴ്ച്ച 4 മണിക്ക്
1) കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ കുറിച്ചുള്ള ഡോക്കുമെന്‍ട്രി.
ഡോണ്‍ഡ് സ്‌പെയര്‍ മി ശങ്കര്‍
(ഫിലിം ഡിവിഷന്‍)
2) കാര്‍ട്ടൂണിസ്റ്റ് ഒ. വി. വിജയനെ കുറിച്ചുള്ള ഡോക്കുമെന്‍ട്രി.
ഒറ്റ കരിമ്പന കാറ്റ് ( മലയാളം)
സംവിധാനം: വിനോദ് മങ്കര

സെപ്തംബര്‍ 4, ബുധനാഴ്ച്ച 4 മണിക്ക്
1) കാര്‍ട്ടൂണിസ്റ്റ് അബുവിനെ കുറിച്ചുള്ള ഡോക്കുമെന്‍ട്രി. (ഇംഗ്ലീഷ് )
എമിനന്റ് കാര്‍ട്ടൂണിസ്റ്റ് ഓഫ് ഇന്ത്യ: അബു
അവതരണം: ദുരദര്‍ശന്‍
സംവിധാനം: കാര്‍ട്ടൂണിസ്റ്റ് ശങ്കു
2) കാര്‍ട്ടൂണിസ്റ്റ് സാമുവലിന്റെ സംഭാഷണങ്ങള്‍ ( വീഡിയോ പ്രദര്‍ശനം)

സെപ്തംബര്‍ 5, വ്യാഴാഴ്ച്ച 4 മണിക്ക്
1) കാര്‍ട്ടൂണിസ്റ്റ് റ്റോംസിനെ കുറിച്ചുള്ള ഡോക്കുമെന്‍ട്രി. ( മലയാളം )
അവതരണം: കൈരളി ടി.വി
സംവിധാനം: ബിജു മുത്തത്തി
2) കാര്‍ട്ടൂണിസ്റ്റ് ബി. എം. ഗഫൂര്‍, നാഥന്‍, തോമസ് എന്നിവരുടെ സംഭാഷണങ്ങള്‍ ( വീഡിയോ പ്രദര്‍ശനം)

സെപ്തംബര്‍ 6, വെള്ളിയാഴ്ച്ച 4 മണിക്ക്
1) കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടി, ശിവറാം എന്നിവരുടെ സംഭാഷണങ്ങള്‍ ( വീഡിയോ പ്രദര്‍ശനം)
2) കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ കുറിച്ച് ചിരിയുടെ ചക്രവര്‍ത്തി ജഗതി ശ്രീകുമാറിന്റെ പ്രഭാഷണം (വീഡിയോ)

സെപ്തംബര്‍ 7, ശനിയാഴ്ച്ച 4 മണിക്ക്
1) കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ , പി.വി. കൃഷ്ണന്‍, യേശുദാസന്‍ സംഭാഷണങ്ങള്‍ ( വീഡിയോ പ്രദര്‍ശനം)

സെപ്തംബര്‍ 8, ഞായറാഴ്ച്ച 4 മണിക്ക് സമാപന സമ്മേളനം.