എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാഹചര്യം വിലയിരുത്തി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ അഞ്ച് ബൂത്തുകളിലാണ് വോട്ടിംഗ് ശതമാനത്തില്‍ കുറവുള്ളത്. ഇത് 3 മണി വരെ വിലയിരുത്തിയ ശേഷം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാനകളിലെ തടസം നീക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.